നാട്ടുവാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടു; വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

സൈബര്‍ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂര്‍ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തില്‍ താമസിക്കുന്ന ദിയോഗ്‌ജെറോണ്‍ സാന്റന്‍ നസറെത്ത് (82), ഭാര്യ ഫ്‌ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് സൂചന.

മുറിക്കകത്തു മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്‌ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദിയോഗ്‌ജെറോണിന്റെ മൃതദേഹം. ദിയോഗ്‌ജെറോണ്‍ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി കുറിപ്പില്‍ ദിയോഗ്‌ജെറോണ്‍ പറയുന്നു. തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായും മോശം സന്ദേശങ്ങള്‍ അയക്കാനും ഉപയോ?ഗിച്ചെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന് അനില്‍ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നു. സ്വര്‍ണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദിയോഗ്‌ജെറോണ്‍. ഇവര്‍ക്ക് മക്കളില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു.

'ഇപ്പോള്‍ എനിക്ക് 82 വയസ്സായി, എന്റെ ഭാര്യക്ക് 79 വയസ്സായി. ഞങ്ങളെ പിന്തുണയ്ക്കാന്‍ ആരുമില്ല. ആരുടെയും കാരുണ്യത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ ഞങ്ങള്‍ ഈ തീരുമാനം എടുക്കുന്നു,' കുറിപ്പില്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൊബൈല്‍ ഫോണ്‍, കത്തി, ആത്മഹത്യാക്കുറിപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 'കുറിപ്പില്‍ പറയുന്ന രണ്ട് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും സൈബര്‍ തട്ടിപ്പിനും ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു,'പൊലീസ് പറഞ്ഞു.

  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions