യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണം വരും

അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണവും ശിക്ഷാ നടപടികളും വരും. അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് വലിയ ശമ്പളം കൊടുക്കാതെ ലാഭം കൊയ്യാന്‍ സ്ഥാപനങ്ങളും രംഗത്തുവന്നതോടെയാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വാളുമായി രംഗത്തുവന്നിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്തയില്‍ ജോലി ലഭിക്കുന്നത് വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് കൂപ്പര്‍ സമ്മതിക്കുന്നു. അനധികൃതമായി കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമുള്ള വകുപ്പ് പ്രയോഗിക്കാനാണ് ഹോം സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.

ലണ്ടനില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയില്‍ അന്താരാഷ്ട്ര സഹകരണം, സപ്ലൈ റൂട്ട്, ക്രിമിനല്‍ ഫിനാന്‍സ്, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

'അഭയാര്‍ത്ഥി സിസ്റ്റത്തില്‍ സ്ഥിതി മാറ്റാനാണ് ഞങ്ങളുടെ ശ്രമം. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പാക്കും, തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന എംപ്ലോയേഴ്‌സിനെയും തടയും. ലേബര്‍ വിപണിയുടെ അടിത്തട്ടില്‍ നടക്കുന്ന ജോലികള്‍ക്ക് നിയന്ത്രണം വരും', കൂപ്പര്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

യുകെയില്‍ സ്റ്റുഡന്റ്, വര്‍ക്ക് വിസയില്‍ എത്തിയ ശേഷം അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്ന പരിപാടി നിയന്ത്രിക്കാനും പദ്ധതിയുണ്ടെന്ന് കൂപ്പര്‍ സൂചന നല്‍കി. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് കുടിയേറ്റത്തിന് എതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് കണ്‍സര്‍വേറ്റീവുകള്‍ കുറ്റപ്പെടുത്തി.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions