യു.കെ.വാര്‍ത്തകള്‍

ലേബറിലെ പോര്: ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്

ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നില്ല എന്ന് ചില ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ പരാതിപ്പെട്ടത്തിന്റെ പേരിലാണ് കള്‍ച്ചര്‍ സെക്രട്ടറി ലിസ നന്ദിയെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കാന്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ലിസ നന്ദി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ വകുപ്പില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലിസ നന്ദി ജോലി ചെയ്യുന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കാബിനറ്റിലെ ഇടതുവിഭാഗത്തിന്റെ നേതാവ് എന്ന നിലയില്‍, ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ലിസ നന്ദി പുറത്താകാന്‍ കാരണമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ്, മോര്‍ഗന്‍ മെക്സ്വീനിയാണ് ലിസ നന്ദിയെ പുറത്താക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇടതുപക്ഷത്തെ ഇല്ലാതെയാക്കാനാണ് ചിലരുടെ ശ്രമമെന്ന് ഒരു എം പി ആരോപിച്ചു.

എന്നാല്‍ , സമര്‍ത്ഥരായ പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് മന്ത്രിസഭ പുനസംഘടന എന്നാണ് എതിര്‍ഭാഗം വാദിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ഏറ്റവും സമര്‍ത്ഥരായവരെ സ്റ്റാര്‍മര്‍ക്ക് അറിയാമെന്നും ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്ളവരില്‍ ചിലര്‍ അത്ര കഴിവുകള്‍ ഉള്ളവരല്ലെന്നും അവര്‍ പറയുന്നു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions