അസോസിയേഷന്‍

പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്

തൊടുപുഴ: ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ തന്റെ രണ്ടുപെണ്‍മക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ജീവന്‍ വെടിഞ്ഞ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം തീര്‍ക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ കെ തോമസ് (റ്റൂഫാന്‍ തോമസ്) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു.

ശേഖരിച്ച 945 പൗണ്ട് (103399 രൂപ)യില്‍ 95,225 രൂപ, ഷൈനിയുടെ കടം തീര്‍ത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തില്‍ കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പു രോഗിയായ വരകില്‍ വീട്ടില്‍ ഷാജി വി.കെയ്ക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി കൈമാറി.


ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് വകവയ്ക്കാതെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങള്‍ക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യം.

ഈ ഉദ്യമത്തില്‍ ചാരിറ്റി ഗ്രൂപ്പിനൊപ്പം നിന്ന സൗത്ത് എന്‍ഡില്‍ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയര്‍ ജിമ്മി ചെറിയാന്‍, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട് ലാലു തോമസ്, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു ജോര്‍ജ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഭാരവാഹികള്‍ പറഞ്ഞു.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. രക്ഷാധികാരി തമ്പി ജോസ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions