നാട്ടുവാര്‍ത്തകള്‍

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായിട്ടില്ലെന്ന്‌ എംബസിയും ജയില്‍ അധികൃതരും

സന: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കല്‍ ഉത്തരവ്‌ വന്നിട്ടില്ലെന്നു വ്യക്‌തമാക്കി യെമനിലെ ഇന്ത്യന്‍ എംബസി. സനായിലെ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടെന്നും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ മറുപടിയെന്നും എംബസി വൃത്തങ്ങള്‍ വ്യക്‌തമാക്കി.

വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന്‌ അറിയിച്ച്‌ നിമിഷപ്രിയയ്‌ക്കു ജയിലിലേക്ക്‌ വനിതാ അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്നെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ എംബസിയുടെ വിശദീകരണം.
ഇങ്ങനെയൊരു ഫോണ്‍കോള്‍ കിട്ടിയതായുള്ള നിമിഷയുടെ ശബ്‌ദസന്ദേശം അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ്‌ ലഭിച്ചത്‌. പക്ഷേ, ആരാണ്‌ നിമിഷപ്രിയയെ വിളിച്ച വനിതാ അഭിഭാഷകയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല.

നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ്‌ റഷദ്‌ അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു യെമനിലെ ഇന്ത്യന്‍ എംബസി നേരത്തേ വ്യക്‌തമാക്കിയിരുന്നത്‌. വിമതരായ ഹുതികളുടെ നിയന്ത്രണത്തിലാണ്‌ കേസെന്നും എംബസി വ്യക്‌തമാക്കിയിരുന്നു. പിന്നീടാണ്‌ വിമതരുടെ പ്രസിഡന്റും ഹുതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്‌ദി അല്‍ മഷാദ്‌ വധശിക്ഷ ശരിവച്ചെന്ന്‌ വ്യക്‌തമായത്‌.

2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. നേരത്തെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions