യു.കെ.വാര്‍ത്തകള്‍

ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ആദ്യ വര്‍ഷം ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി

യുകെയില്‍ ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നേരിടണം. ഇതിന് പുറമെ ഇവി ഉടമകള്‍ ഇതുവരെ ആസ്വദിച്ച നികുതി ഇളവ് ഇനി ലഭ്യമാകില്ല. ഇതോടെ ഒരു ദശകത്തിനിടെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ക്കായി നല്‍കുന്ന നികുതിയില്‍ സാരമായ മാറ്റം വരും.
ഈ വര്‍ഷം പുതിയതും, പഴയതുമായ കാര്‍ ഉടമകള്‍ക്ക് വേദന അനുഭവിക്കേണ്ടി വരും. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിഇഡി നിരക്ക് ആദ്യ വര്‍ഷം ഇരട്ടിയാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു. 195 പൗണ്ട് വരെയാണ് വാര്‍ഷിക ബില്ലായി ഇത് ഉയരുന്നത്.

ഇവികള്‍ക്കാകട്ടെ വാര്‍ഷിക ബില്‍ 620 പൗണ്ടിലെത്തും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 100 പൗണ്ടാണ് വര്‍ദ്ധിക്കുക. 270 പൗണ്ട് വരെയാണ് ഇവയ്ക്ക് ഷോറൂം ടാക്‌സ്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകള്‍ക്കും ആദ്യ വര്‍ഷത്തെ നികുതി വര്‍ദ്ധനവ് നേരിടുന്നുണ്ട്. മുന്‍പ് 195 പൗണ്ടായിരുന്നത് 390 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്.

2001 മാര്‍ച്ച് 1-നും, 2017 മാര്‍ച്ച് 31-നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത പഴയ കാറുകള്‍ക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷന്‍ അനുസരിച്ച് എ മുതല്‍ എം വരെയാണ് ക്ലാസിഫൈ ചെയ്യുന്നത്. വാര്‍ഷിക വിഇഡി ചെലവ് 5 പൗണ്ട് മുതല്‍ 25 പൗണ്ട് വരെയാണ് വര്‍ദ്ധിക്കുന്നത്. മലിനീകരണം കൂടുതലുള്ള പഴയ കാറുകള്‍ക്കായി കാര്‍ ടാക്‌സ് ഇനത്തില്‍ 760 പൗണ്ട് വരെ ചെലവാക്കേണ്ടി വരും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions