യു.കെ.വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞു ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്: ജീവനക്കാരുടെ എണ്ണം കുറയും

ലണ്ടന്‍: സാമ്പത്തിക പരിമിതികള്‍ മൂലം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വലിയ തോതില്‍ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ തീരുമാനച്ചു. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി. ഇത് തലസ്ഥാന നഗരത്തിലെ ക്രമസമാധാന പാലനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇപ്പോള്‍ തന്നെ മെറ്റ് പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്.

ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. ഇവിടെ കൂടിവരുന്ന കത്തിയാക്രമണങ്ങളും മോഷണങ്ങളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പൊലീസിന്റെ എണ്ണം കൂട്ടണമെന്ന മുറവിളി ഉയരുമ്പോഴാണ് എണ്ണം കുറയ്ക്കാനുള്ള നീക്കം.

കഴിഞ്ഞ വര്‍ഷം അവസാനം മെറ്റ് പൊലീസില്‍ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗളി സൂചന നല്‍കിയിരുന്നു.

വകുപ്പിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍പ്പെടെ 2300 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിനു പകരം പുതിയ നിയമനങ്ങള്‍ കുറച്ചും, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിച്ചും പരമാവധി പിടിച്ചുനില്‍ക്കാനായിരുന്നു ശ്രമം.

വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടെങ്കിലും പൊതുവായ സമാധാന പാലനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യല്‍, സേനയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ മുന്‍നിര സേവനങ്ങളെ സംരക്ഷിക്കുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് പറഞ്ഞു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions