ചരമം

സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാരായ ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു. എന്‍ജിനീയറായ അഖില്‍ അലക്സ്, മദീനയില്‍ നഴ്‌സായ ടീന എന്നിവരാണ് മരിച്ചത്. ഇരുവരും വയനാട് സ്വദേശികളാണ്. ഇവരടക്കം അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം.

മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാഥമികവിവരം.

സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions