യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് പുറത്ത് പെന്‍ഷനറെ തല്ലിക്കൊന്നു കണ്ണ് ചൂഴ്‌ന്നെടുത്തു; പ്രതി 23കാരന്‍

പൊതുസ്ഥലത്ത് വെച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത്, 87-കാരനായ പെന്‍ഷനറെ തല്ലിക്കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ഈസ്റ്റ് ലണ്ടനിലെ ഹാരോള്‍ വുഡ് സ്‌റ്റേഷന് പുറത്തുവെച്ചാണ് ബെര്‍ണാര്‍ഡ് ഫൗളര്‍ക്ക് നേരെയാണ് ഒരു കാരണവുമില്ലാതെ 23-കാരന്‍ സെകായി മൈല്‍സ് അക്രമം അഴിച്ചുവിട്ടത്. പെന്‍ഷനറുടെ സ്വന്തം വാക്കിംഗ് സ്റ്റിക്ക് പിടിച്ചെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27-നായിരുന്നു അതിക്രമം. മെക്കാനിക്കായി റിട്ടയര്‍ ചെയ്ത വൃദ്ധന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത മൈല്‍സ് പിന്നീട് വാക്കിംഗ് സ്റ്റിക്ക് പിടിച്ചുവാങ്ങി തലയില്‍ 19 തവണ മര്‍ദ്ദിച്ചു, തലയില്‍ എട്ട് തവണയോളം ചവിട്ടുകയും ചെയ്തു. ഈ ക്രൂരതയില്‍ ഫൗളര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഓള്‍ഡ് ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി.

തന്റെ പ്രദേശത്തുള്ളവര്‍ക്കായി സൗജന്യ പത്രം എടുക്കാനായി സ്റ്റേഷനിലേക്ക് പോയതായിരുന്നു പെന്‍ഷനര്‍. ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നുമാണ് മൈല്‍സ് ഹരോള്‍ഡ് വുഡ് സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുന്നത്. 'എന്നെ തൊട്ടാല്‍ നിങ്ങളെ കൊല്ലും' എന്നാണ് ഇയാള്‍ സ്‌റ്റേഷനിലെ ജീവനക്കാരോട് പറഞ്ഞത്. സ്റ്റേഷനില്‍ ഒരു ക്യാബ് ബുക്ക് ചെയ്‌തെങ്കിലും ഇത് ലഭിച്ചില്ല.

ഈ സമയത്താണ് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഫൗളര്‍ക്ക് സമീപം എത്തിയ പ്രതി അക്രമം അഴിച്ചുവിട്ടതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അക്രമത്തിനിടെ പ്രതി ഇരയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു. നിലത്ത് നിസ്സഹായനായി വീണ ഇരയെ അക്രമി ക്രൂരമായി മര്‍ദ്ദിച്ചു. വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് തലയിലായിരുന്നു മര്‍ദ്ദനം. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൈല്‍സിനെ പോലീസ് പിടികൂടി.

പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച മൈല്‍സ് ഇതിനുള്ള മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. ദൈവം തന്നെ രക്ഷിക്കുമെന്നായിരുന്നു ഇയാളുടെ നിലപാട്. ഇപ്പോള്‍ ബ്രോഡ്മൂര്‍ സെക്യൂര്‍ സൈക്യാട്രിക് ഹോസ്പിറ്റലിലേക്കാണ് ഇയാളെ ചികിത്സയ്ക്കായി അയച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് കോടതി മൈല്‍സിനോട് പറഞ്ഞു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions