സിനിമ

ഇന്‍ഡസ്ട്രി ഹിറ്റടിച്ചു എമ്പുരാന്‍ ഒന്നാമന്‍; വീഴ്ത്തിയത് 'മഞ്ഞുമ്മല്‍ ബോയ്സി'നെ

മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്‌ഷന്‍ നേടുന്ന മലയാള സിനിമയായി മാറി 'എമ്പുരാന്‍'. മഞ്ഞുമ്മല്‍ ബോയ്സിന്റെ നേട്ടം പിന്തള്ളിയാണ് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി എമ്പുരാന്‍ മാറിയത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവിനു കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആഗോള ഷെയര്‍ കലക്‌ഷനാണിത്.

മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷന്‍ 250 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തില്‍ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി എമ്പുരാന്‍ വിദേശത്ത് ഒന്നാമതെത്തി. ആദ്യദിനം 67 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടു ദിവസം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions