ചരമം

കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി



കെറ്ററിംഗ്: വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം ഈമാസം 14ന് നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.

മാര്‍ച്ച് 23-ാം തീയതിയാണ് ഷൈജു ഫിലിപ്പ് മരണത്തിനു കീഴടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ച് അപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വ്യക്തിയായിരുന്നു ഷൈജു ഫിലിപ്പ്. എന്നാല്‍ 23ന് വൈകിട്ട് വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു.

ഉടന്‍ സഹായവുമായി പാരാമെഡിക്സ് ഷൈജുവിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആന്‍സിലുമാണ് ഷൈജുവിന്റെയും ലിന്‍സിയുടെയും മക്കള്‍.
കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ക്നാനായ സമുദായ അംഗമായ ഷൈജുവിനും ഭാര്യ ലിന്‍സിക്കും ഒട്ടേറെ ബന്ധുമിത്രാദികള്‍ യുകെയില്‍ ഉള്ളതിനാല്‍ അപ്രതീക്ഷിതമായി എത്തിയ മരണ വാര്‍ത്ത എല്ലാവരെയും വേദനിപ്പിച്ചു. ഏറെക്കാലം കേംബ്രിഡ്ജില്‍ താമസിച്ചിരുന്ന ഷൈജുവിന്റെ മരണവാര്‍ത്ത കെറ്ററിംഗ് മലയാളികള്‍ക്കൊപ്പം കേംബ്രിഡ്ജിലെ പ്രിയപ്പെട്ടവര്‍ക്കും വേദനയാണ്.

സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St Edwards RC Church, Kettering, NN15 7QQ

സെമിത്തേരിയുടെ വിലാസം

Warren Hill, Kettering NN16 8XE

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions