നാട്ടുവാര്‍ത്തകള്‍

യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ മധ്യപ്രദേശില്‍ മരിച്ചത് 7 പേര്‍

യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ജോണ്‍ കെം എന്ന പേരില്‍ ഡോക്ടറായി ജോലി ചെയ്തു ; മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരിച്ചത് ഏഴു പേര്‍
മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ' ജോണ്‍ കെം ' എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്. ദീപക് തന്റെ പിതാവിന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. പിതാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതോടെ തട്ടിപ്പ് പുറത്തുവന്നെന്ന് ദീപക് പറയുന്നു.

ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യയാദവ് എന്നാണ്. യഥാര്‍ത്ഥ ഡോക്ടര്‍ ബ്രിട്ടനിലാണെന്നും തിവാരി പറഞ്ഞു. ഇതോടെ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരാതിയും നല്‍കുകയായിരുന്നു.

വ്യാജ ഡോക്ടര്‍ നടത്തിയ സര്‍ജറിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. അന്വേഷണ സംഘം ആശുപത്രിയില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ആള്‍മാറാട്ടത്തിനായി വ്യാജരേഖകള്‍ ചമച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions