നാട്ടുവാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് നയം; പ്രതിസന്ധിയിലായ ബ്രിട്ടിഷ് വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കീര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പ്രഖ്യാപിക്കുമെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതല്‍ സമയം നല്‍കും. ഹൈബ്രിഡ് കാറുകളുടെ വില്‍പന 2035 വരെ തുടരും.

യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്. നിലവില്‍ യുഎസുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് യുകെയുടെ ശ്രമം. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുഎസുമായി ചര്‍ച്ച തുടരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. ചര്‍ച്ചകളുടെ ഭാഗമായി പ്രധാന ടെക് കമ്പനികള്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ടതായി വരുന്ന 1 ബില്യണ്‍ പൗണ്ടിന്റെ ഡിജിറ്റല്‍ സേവന നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ യുഎസ് നയങ്ങള്‍ മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്‌ ട്രഷറി ചീഫ് സെക്രട്ടറി ഡാരന്‍ ജോണ്‍സ് പറഞ്ഞു. യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലോകമെങ്ങുമുള്ള ഓഹരി വിപണികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ ആണ് നിലവില്‍ നേരിടുന്നത്. ഏപ്രില്‍ 2 ന് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തില്‍ ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്.

ബ്രിട്ടന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമെ യുഎസിന്റെ താരിഫ് നയങ്ങളെ പിന്തുണയ്ക്കുവെന്ന് കീര്‍ സ്റ്റര്‍മാര്‍ പറഞ്ഞു. ബ്രിട്ടന്റെ താല്പര്യങ്ങള്‍ കൂടി പരിഗണിക്കുന്ന വ്യാപാര കരാറില്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്നും കീര്‍ സ്റ്റര്‍മാര്‍ അറിയിച്ചു.

  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions