യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കഴിഞ്ഞതോടെ വീടുവില താഴോട്ട്

ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി വീടുവാങ്ങാന്‍ ഇറങ്ങിയവരുടെ തിരക്ക് കുറഞ്ഞതോടെ വീടുവില കുത്തനെ ഇടിയുകയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ വിലയിടിവിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നാണ് ഹാലിഫാക്സ് പറയുന്നത്. ഏകദേശം 0.5 ശതമാനത്തോളമാണ് മാര്‍ച്ചില്‍ വിലയിടിഞ്ഞത്.


തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ബ്രിട്ടനിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഹാലിഫാക്സ്, ഫെബ്രുവരിയില്‍ ഉണ്ടായ വിലയിടിവ് നേരത്തെ പറഞ്ഞതുപോലെ 0.1 ശതമാനമല്ലെന്നും 0.2 ശതമാനമാണെന്നും പറഞ്ഞു. ഏപ്രില്‍ 1 ന് നിലവില്‍ വന്ന , സ്റ്റാമ്പ് ഡ്യൂട്ടി നിയമത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ആളുകള്‍ തിരക്കു കൂട്ടിയ ജനുവരിയില്‍ വീടുകളുടെ വില വര്‍ദ്ധിച്ചതിനു ശേഷമാണ് തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ വിലയിടിയുന്നത്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions