സിനിമ

വിവാദം സഹായകമായി; കേരളത്തില്‍ നിന്നു മാത്രം 80 കോടി നേടി 'എമ്പുരാന്‍'

വിവാദം ഊര്‍ജമാക്കി 'എമ്പുരാന്‍'. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം 'എമ്പുരാന്‍' സ്വന്തമാക്കി. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള കളക്ഷനില്‍ 100 കോടി തിയേറ്റര്‍ ഷെയര്‍ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും 'എമ്പുരാന്‍' 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്കും എത്തിയിരുന്നു.

കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം മലയാള ചിത്രമാണ് എമ്പുരാന്‍. '2018', 'പുലിമുരുഗന്‍' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

എന്നാല്‍ നോര്‍ത്ത് ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മാര്‍ക്കോയെ പിന്തള്ളാന്‍ എമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല. ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന മാര്‍ക്കോയുടെ റെക്കോര്‍ഡ് എമ്പുരാന് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മാറി കടന്ന് 250 നേടിയത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions