യു.കെ.വാര്‍ത്തകള്‍

പുതിയ വ്യാപാര കരാറുകള്‍ക്കായി നിര്‍മ്മല സീതാരാമന്‍ യുകെയില്‍

അമേരിക്കയുടെ താരിഫ് യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബ്രിട്ടനിലെത്തി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള അനിശ്ചിതാവസ്ഥ ഓരോ നാള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്ന് ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് അവര്‍ പറഞ്ഞു. ഇത് പല രാജ്യങ്ങളെയും വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് സജീവമാക്കിയിരിക്കുകയാണ്. പഴയ ആശയാധിഷ്ടിതവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്കൊക്കെ അപ്പുറമാണ് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞൂ. ഇന്ത്യയും നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആസ്‌ട്രേലിയ, യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഇതിനോടകം തന്നെ ഒപ്പിട്ടതായും അവര്‍ അറിയിച്ചു. ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കാനും താത്പര്യമുള്ളതായി അവര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പുതിയ താരിഫ് നയവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions