യു.കെ.വാര്‍ത്തകള്‍

സ്‌കോട്ട്‌ ലന്‍ഡിലെ നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചു

സ്‌കോട്ട്‌ ലന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് എന്‍ എച്ച് എസ് സ്‌കോട്ട്‌ ലന്‍ഡ് പ്രഖ്യാപിച്ചു. 2025 - 26 കാലത്തേക്ക് 4.25 ശതമാനം വര്‍ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏകദേശം 701 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

ഏതായാലും, ഈ ഓഫര്‍ പാലിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടതായി വരും. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഈ ഓഫര്‍ തങ്ങളുടെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ഡിജിറ്റല്‍ ബാലറ്റിലൂടെ തീരുമാനത്തിലെത്തുമെന്നുമാണ് യൂണിസണ്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം തങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതികരണം. എന്‍ എച്ച് എസ് സ്‌കോട്ട്‌ലാന്‍ഡിലെയും സ്‌കോട്ടിഷ് ആംബുലന്‍സിലെയും ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ ജി എം ബി സ്‌കോട്ട്‌ ലന്‍ഡും ഇക്കാര്യം അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് തീരുമാനിക്കും.

എന്‍ എച്ച് എസ് സ്‌കോട്ട്‌ ലന്‍ഡ് പ്രഖ്യാപനം ഇംഗ്ലണ്ടിലും ശമ്പള വര്‍ധനയ്ക്കുള്ള മുറവിളി ശക്തമാക്കും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions