നാട്ടുവാര്‍ത്തകള്‍

അമ്മയുടെ ഒത്താശയോടെ 11 വയസുകാരിയെ കാമുകന്‍ പീഡിപ്പിച്ചു; കുട്ടിയുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിങ്ങിനിടെ

തിരുവനന്തപുരം പോത്തന്‍കോടില്‍ 11 വയസുകാരിക്ക് പീഡനം. അമ്മയുടെ ആണ്‍സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിനിങ്ങിനിടെയാണ് 11 വയസുകാരി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബകോടതിയിലാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ ഒത്താശയോട് കൂടിയാണ് പീഡനം നടന്നത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു പീഡനമെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നും കുട്ടി പറഞ്ഞു.

സുഹൃത്തിനെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും അച്ഛന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പിന്നാലെ കോടതിയുടെ നിര്‍ദേശപ്രകാരം ഇരുവര്‍ക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions