യു.കെ.വാര്‍ത്തകള്‍

ഉറക്കത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം; മലയാളി ലണ്ടനില്‍ അന്തരിച്ചു

യുകെ മലയാളികളെ തേടി മറ്റൊരു അപ്രതീക്ഷിത വിയോഗ വാര്‍ത്തകൂടി. ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോന്‍– 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടന്‍തന്നെ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ഫിഞ്ച്‌ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിന രണ്ടു വര്‍ഷം മുന്‍പാണ് ജോനസും കുടുംബവുമൊത്ത് യുകെയില്‍ എത്തിയത്.

മക്കള്‍: ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി), അബ്രാം (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടില്‍ പരേതനായ ജോസഫ് - റോസ്മേരി ദമ്പതികളുടെ മകനാണ്. തോംസണ്‍, ജോബി എന്നിവരാണ് സഹോദരങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബമായി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ജോനസിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ലണ്ടനിലെ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും മലയാളി സമൂഹവും കുടുംബത്തിന് ഒപ്പമുണ്ട്. സംസ്കാരം നാട്ടില്‍ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കളും അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions