നാട്ടുവാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ 90% പരസ്പരം അംഗീകരിച്ചു; ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിച്ചേക്കും

ഇന്ത്യയും, യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് 90 ശതമാനം കാര്യങ്ങളിലും പരസ്പര ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് യുകെ നോക്കിക്കാണുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യയിലെ 1.4 ബില്ല്യണ്‍ ജനസംഖ്യയുള്ള സമ്പദ് വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് യുകെ ഗവണ്‍മെന്റ്.

ഇന്ത്യന്‍ ജോലിക്കാരുടെ വിസ സംബന്ധിച്ച പ്രശ്‌നമാണ് ഇതുവരെ ചര്‍ച്ചകളില്‍ കീറാമുട്ടിയായി നിലനിന്നിരുന്നത്. ഈ വിഷയത്തില്‍ ധാരണ എത്തിയെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'നമ്മള്‍ അടുത്ത് എത്തിക്കഴിഞ്ഞു. ഇതുവരെയില്ലാത്ത അത്രയും അരികിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഇരുഭാഗത്തും തുടരുന്നുണ്ട്', ശ്രോതസ്സ് പറഞ്ഞു.

കരാറിലെ 90 ശതമാനവും അംഗീകരിച്ചതായി ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുകെ മധ്യസ്ഥര്‍ ബിസിനസ്സുകളോട് പറഞ്ഞു. വിസ്‌കി, കാര്‍, ഫാര്‍മസി തുടങ്ങിയ വിഷയങ്ങളില്‍ നിലനിന്ന അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചിട്ടുണ്ട്.

ഈ കരാര്‍ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി, കാര്‍ ഇറക്കുമതി എന്നിവയില്‍ നികുതികള്‍ വന്‍തോതില്‍ കുറയും. ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് താരിഫ് മൂലം ആഘാതം നേരിടുന്ന രണ്ട് മേഖലകള്‍ക്കാണ് ഇതോടെ പുതിയ വിപണി തുറന്നുകിട്ടുന്നത്. റേച്ചല്‍ റീവ്‌സ് ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ഉഭയകക്ഷി നിക്ഷേപ കരാര്‍ സംബന്ധിച്ചും ഇതോടൊപ്പം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions