യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക്; പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍ക്കായി പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍. കഴിഞ്ഞ മാസം മുതല്‍ ബിന്‍ തൊഴിലാളികള്‍ തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തര്‍ക്കം അവസാനിപ്പിക്കാനാണ് കരാറിനായി വോട്ടെടുപ്പ് ആരംഭിക്കുക.

തൊഴിലാളി യൂണിയന്‍ കൗണ്‍സിലിന്റെ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നേരെയുള്ള അപമാനിക്കലും അക്രമവും പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ വ്യക്തമാക്കി. പുതിയ കരാര്‍ അംഗീകരിക്കാന്‍ ഉപപ്രധാനമന്ത്രി തൊഴിലാളികളെ ആഹ്വാനം ചെയ്തു.

ജനുവരി മുതല്‍ തുടങ്ങിയ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക് മാര്‍ച്ചോടെ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുത്തു. 17000 ടണ്‍ മാലിന്യമാണ് യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തില്‍ കെട്ടി കിടക്കുന്നത്.

വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ എന്ന തസ്തിക നീക്കം ചെയ്യാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്. ഈ തസ്തിക ഒഴിവാക്കുന്നത് വലിയ ശമ്പള കുറവിന് കാരണമാകുമെന്നു യൂണിയന്‍ ആരോപിക്കുന്നു.

പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തി പുതിയ കരാര്‍ അംഗീകരിക്കണമെന്ന് യൂണിയനോട് ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ ആവശ്യപ്പെട്ടു. മാലിന്യ കൂമ്പാരം എത്രയും പെട്ടെന്ന് നീക്കണണെന്നും പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ആഞ്ചല റെയ്‌നര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കരാര്‍ അംഗീകരിക്കണോയെന്ന് തൊഴിലാളികള്‍ തീരുമാനിക്കണമെന്നും വേട്ടെടുപ്പ് തിങ്കളാഴ്ച നടത്തുമെന്നും യുണൈറ്റിന്റെ ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions