ചരമം

ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി കാന്‍സര്‍ ബാധിച്ചു നാട്ടില്‍ മരണമടഞ്ഞു

കാര്‍ഡിഫ് മലയാളി ആശിഷ് തങ്കച്ചന്റെ വേര്‍പാടിനു പിന്നാലെ യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖ വാര്‍ത്ത. അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ന്യൂപോര്‍ട്ടിലെ മലയാളി നഴ്‌സ് ജൂലി ജോണ്‍(48) ആണ് വിടവാങ്ങിയത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കോട്ടയത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്. കോട്ടയം കൊണ്ടൂര്‍ സ്വദേശിയായ ജൂലി വടക്കേല്‍ വീട്ടില്‍ കുടുംബാംഗമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി രോഗബാധിതയായ ജൂലി രോഗം മൂര്‍ച്ഛിച്ചതിനാല്‍ കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ കൂടെ കുറച്ചു നാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ നാട്ടിലേക്ക് പോയത്. ജൂലി യുകെയില്‍ വന്നിട്ട് രണ്ടര വര്‍ഷം മാത്രമായതിനാല്‍ ഭര്‍ത്താവും കുട്ടികളും നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയിലാണുള്ളത്. ജൂലി യുകെയില്‍ വന്നതിന് ശേഷം ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിയുടെ വളരെ ആക്റ്റീവ് മെമ്പര്‍ ആയിരുന്നു.

ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂപോര്‍ട്ടിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് സന്തോഷ് കുമാര്‍. മൂത്തമകന്‍ ആല്‍വിന്‍ എം സന്തോഷ് (21) യുകെയില്‍ ഫൈനല്‍ ഇയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇളയമകന്‍ ജെസ്വിന്‍ എം സന്തോഷ് (13) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം നാട്ടില്‍ നടക്കും.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions