യു.കെ.വാര്‍ത്തകള്‍

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്

യുകെയിലെ ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുന്‍ സിറ്റി മിനിസ്റ്റര്‍ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉള്‍പ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മില്‍ ഔപചാരികമായി കുറ്റാരോപിതരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല.

എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ധാക്കയില്‍ അവര്‍ക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്.

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുകെയിലെ ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും എംപിയായ തുലിപ് സിദ്ദിഖിന്റെ അമ്മായിയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അവരുടെ ബന്ധുക്കളിലേയ്ക്കും നീങ്ങുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളെ ലേബര്‍ പാര്‍ട്ടി തള്ളി കളഞ്ഞു. തുലിപ് സിദ്ദിഖ് ഏതെങ്കിലും രീതിയില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹസീനയുടെ നേരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ തനിക്കെതിരെ തിരിയുന്നത് സര്‍ക്കാരിനെ ബാധിക്കാതിരിക്കാനായി തുലിപ് സിദ്ദിഖ് ജനുവരിയില്‍ ട്രഷറിയുടെ സാമ്പത്തിക സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് കളങ്കം നല്‍കുന്നതാണെന്നും അവര്‍ ഉടനെ തന്നെ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് പറഞ്ഞു. അമ്മ ഷെയ്ഖ് രഹന, സഹോദരന്‍ റദ്‌വാന്‍, ഇളയ സഹോദരി അസ്മിന എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക എന്‍ക്ലേവില്‍ മൂന്ന് പ്ലോട്ട് ഭൂമി അനുവദിക്കാന്‍ സിദ്ദിഖ് അമ്മായിയെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുലിപ് സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ നിലവില്‍ ബ്രിട്ടനിലാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions