യു.കെ.വാര്‍ത്തകള്‍

പുതിയ ശമ്പള വാഗ്ദാനവും നിരസിച്ച് ബിന്‍ തൊഴിലാളികള്‍; പണിമുടക്ക് തുടരും

സിറ്റി കൗണ്‍സിലിന്റെ പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിനെ തുടര്‍ന്ന് സമരം തുടരാന്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍. ഒരു മാസമായി തുടരുന്ന പണിമുടക്കില്‍ റോഡിന് ഇരുവശവും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയാണ്.

പുതിയ വാഗ്ദാനത്തില്‍ തൃപ്തിയില്ലെന്നും 200 ഡ്രൈവര്‍മാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള സാധ്യത പരിഹരിക്കപ്പെടുന്നില്ലെന്നും യുണൈറ്റ് യൂണിയന്‍ പറഞ്ഞു. എന്നാല്‍ പുതിയ വാഗ്ദാനം ന്യായമാണെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കൗണ്‍സില്‍ അവകാശപ്പെട്ടു.

യുണൈറ്റ് യൂണിയനിലെ 97 ശതമാനം പേരും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ തസ്തികകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് സമരം തുടങ്ങിയത്. 170 തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം എണ്ണായിരം പൗണ്ട് വരെ നഷ്ടമാകും. ചിലര്‍ക്ക് ഭാവിയിലെ ശമ്പള വര്‍ധനവ് നഷ്ടമായേക്കാമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.

മോശം കൗണ്‍സില്‍ തീരുമാനങ്ങളുടെ വില തൊഴിലാളികള്‍ വഹിക്കേണ്ടെന്ന് യൂണൈറ്റ് പറഞ്ഞു. പണിമുടക്ക് തുടരുമെന്നും അവര്‍ വ്യക്തമാക്കി.

മാലിന്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം നീക്കം ചെയ്തതായും ശേഷിക്കുന്നവ ഉടന്‍ മാറ്റുമെന്നും ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ വ്യക്തമാക്കി. സിറ്റിയില്‍ മാലിന്യം കൂടി കിടക്കുന്നതില്‍ വലിയ ആശങ്ക ഉയരുകയാണ്. ജനങ്ങള്‍ക്ക് രോഗിങ്ങളുണ്ടായേക്കും. മലിനീകരണപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ജനങ്ങളും ആവശ്യപ്പെടുന്നത്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions