യു.കെ.വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ ലണ്ടന്‍ മലയാളി മരണമടഞ്ഞു

യുകെയില്‍ ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂര്‍ ആണ് സ്വദേശം.

ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഉടന്‍ തന്നെ പാരാമെഡിക്‌സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസിപിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ ഷുജ വര്‍ഗീസ്, മക്കള്‍ അലക്‌സിസ്, ഗ്രീഷ്മ, മീഖ, കല്ലൂപ്പാറ അഴകന്‍പാറ മാങ്കൂട്ടത്തില്‍ തോമസ് മാത്തന്‍ ,പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍.

മാത്യു തോമസ് (കാനഡ), ആനി ഫിലിപ്പ്, ആലിസ് ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ് റെജിയുടെ കുടുംബം.

സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. തീയതി പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions