യു.കെ.വാര്‍ത്തകള്‍

തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍

ലണ്ടന്‍: സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. കണക്കുകള്‍ അനുസരിച്ച് 2023 - 24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ആകെ 7 ശതമാനത്തോളം കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെട്ടത്. നൈജീരിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചൈനയില്‍ നിന്നും 4 ശതമാനം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു.

2024 ആരംഭം മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞുതുടങ്ങി. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും അധികം കുറവുണ്ടായിരിക്കുന്നത് സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയിലാണ്. 2022 - 23 അദ്ധ്യയന വര്‍ഷം 1205 വിദേശ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 255 ആയി കുറഞ്ഞു.79 ശതമാനം കുറഞ്ഞു.

പല യൂണിവേഴ്സിറ്റികളിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 40 ശതമാനമോ അതിലധികമോ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനു അനുമതി നിഷേധിച്ചതോടെയാണ് ഇടിവ്. യൂണിവേഴ്സിറ്റികളുടെ നിലനില്‍പ്പിന് വിദേശ വിദ്യാര്‍ത്ഥികള്‍ അനിവാര്യമാണ്. വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നത് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ ഇളവ് തേടി യൂണിവേഴ്സിറ്റികള്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions