യു.കെ.വാര്‍ത്തകള്‍

വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം! ഈ സ്‌കീം ഉപയോഗിച്ച് ഇതിനോടകം ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്.

എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചിലര്‍ക്ക് അനിവാര്യമായ ചികിത്സ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു റഫറന്‍സ് നടത്തുന്നതിന് മുന്‍പ് ജിപിമാര്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ ഫോണിലോ, ഓണ്‍ലൈനിലോ കണ്‍സള്‍ട്ട് ചെയ്താലാണ് പ്രാക്ടീസുകള്‍ക്ക് ഈ തുക ലഭിക്കുക. സ്‌പെഷ്യലിസ്റ്റുകള്‍ രോഗിയെ ആശുപത്രിയിലേക്ക് അയയ്ക്കണോ, മറ്റ് പോംവഴികള്‍ ഉണ്ടോയെന്ന് സൂചന നല്‍കും.

ഇത് പ്രകാരം മരുന്ന് നിര്‍ദ്ദേശിക്കുകയോ, പ്രാഥമിക സ്‌കാനുകള്‍ക്കും, ബ്ലഡ് ടെസ്റ്റുകള്‍ക്കും അയയ്ക്കുകയോ, കമ്മ്യൂണിറ്റി സര്‍വ്വീസ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഈ സ്‌കീം ഉപയോഗിച്ച് ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനാണ് പുതിയ പേയ്‌മെന്റ് വര്‍ദ്ധന നടപ്പാക്കുന്നത്. 2025/26 വര്‍ഷത്തോടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 2 മില്ല്യണ്‍ പേരെയെങ്കിലും വഴിതിരിച്ചുവിടാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷ.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions