യു.കെ.വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ പുതിയ നിയന്ത്രണം നിലവില്‍ വന്നു. ഇതിന്‍ പ്രകാരം ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാന്‍ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതില്‍ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാല്‍, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. മാംസം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ സാന്‍ഡ് വിച്ചുകള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും നിയന്ത്രണം ബാധകമാണ്.

നിയന്ത്രണങ്ങള്‍ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവില്‍ ഇറക്കമതി ചെയ്യുന്ന മേല്‍പറഞ്ഞ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

2007 ലാണ് കുളമ്പുരോഗം യുകെയില്‍ ഇതിനു മുമ്പ് പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയില്‍ എവിടെയും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ജര്‍മ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സര്‍ക്കാര്‍ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്.

ബ്രിട്ടനിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യവും, കര്‍ഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. ഇത് വിലവര്‍ധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions