സിനിമ

'നിയമനടപടികളിലേക്ക് കടക്കാന്‍ താല്പര്യമില്ല'- എക്‌സൈസിന് മറുപടിയുമായി വിന്‍സിയുടെ കുടുംബം

സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നു നടി വിന്‍സിയുടെ കുടുംബം. നിയമനടപടികളിലേക്ക് കടക്കാന്‍ താല്പര്യമില്ലെന്നും കുടുംബം അറിയിച്ചു. വിന്‍സിയുടെ അച്ഛനാണ് ഇക്കാര്യം എക്‌സൈസിനെ അറിയിച്ചത്. നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിന്‍സിയില്‍ നിന്നും മൊഴിയെടുക്കാന്‍ എക്‌സൈസ് വിന്‍സിയുടെ കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. ഇതിലാണ് കുടുംബം നിലപാട് വ്യക്തമാക്കിയത്.

അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ നടന്‍ തമിഴ്‌നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

അതേസമയം ഷൈന്‍ പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ പ്രതിയല്ലാത്തതിനാല്‍ തന്നെ നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. അതേസമയം ഷൈനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ഷൈന്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions