നാട്ടുവാര്‍ത്തകള്‍

അക്രമിസംഘങ്ങളുടെ വെടിയേറ്റു കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അക്രമിസംഘങ്ങളുടെ വെടിവെയ്പ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റു കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഒന്റേറിയോയിലേ മൊഹാക്ക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹര്‍സിമ്രത്. കാറില്‍ വന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ ഹര്‍സിമ്രത് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് കാറുകളിലായി വന്ന സംഘം പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വെടിയുണ്ട ഹര്‍സിമ്രതിന്റെ ജീവനെടുത്തത്. തൊട്ടുപിന്നാലെ തന്നെ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions