നാട്ടുവാര്‍ത്തകള്‍

എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രിയിലെ ടെക്നീഷ്യന്‍ പിടിയില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പിടിയില്‍. ആശുപത്രിയിലെ ടെക്നീഷ്യനായ ബിഹാര്‍ സ്വദേശ്ശി ദീപക് (25) ആണ് പിടിയിലായത്. പരാതി നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. ഏപ്രില്‍ 6 നായിരുന്നു കേസിനാസ്പദമായ സംഭവം.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഏകദേശം 800 സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നുമായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞത്. എസ്ജിടി സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്സി (ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി) കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി ജോലിയില്‍ പ്രവേശിച്ചത്.

എന്നാല്‍ പ്രതിയെ കൂടാതെ മറ്റു രണ്ട് നഴ്സുമാര്‍ കൂടി മുറിയില്‍ ഉണ്ടായിരുന്നുവെന്നും കൃത്യം നടക്കുമ്പോള്‍ പ്രതിയെ ഇരുവരും തടഞ്ഞില്ലെന്നും അതിജീവിതയായ എയര്‍ഹോസ്റ്റസ് പൊലീസിനോട് പറഞ്ഞു. ഏപ്രില്‍ അഞ്ചിനായിരുന്നു എയര്‍ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 13 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷമാണ് യുവതി ഭര്‍ത്താവിനോട് താന്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. ശാരീരിക അവശതകള്‍ മൂലം തനിക്ക് പ്രതിയെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്നും യുവതി പറയുന്നു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions