യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ആശുപത്രികളിലെ കാത്തിരിപ്പ് കുറയ്ക്കാന്‍ 800 മില്യണ്‍ പൗണ്ടിന്റെ പദ്ധതി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികള്‍ നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങി വിദഗ്ധ ഉപദോശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും.

80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ഓടെ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും അനാവശ്യ അപ്പോയ്ന്റുകള്‍ ഒഴിവാക്കി ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാരെന്‍ സ്മിത്ത് പറഞ്ഞു.

എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പിന് അവസാനം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ശ്രമം. കോള്‍ ആന്‍ഡ് അഡൈ്വസ് എന്നു വിളിക്കുന്ന സ്‌കീം രോഗികളെ വെയ്റ്റിങ് ലിസ്റ്റിലേക്ക് റഫര്‍ ചെയ്യും മുമ്പ് ജിപിമാരേയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു .സൗകര്യമായ രീതിയില്‍ വിദഗ്ധ ഉപദേശം ലഭിക്കുന്നു. എന്‍എച്ച്എസിന്റെ അമിത ഭാരം കുറയ്ക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions