യു.കെ.വാര്‍ത്തകള്‍

സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ രണ്ടാമത്തെ പ്രധാന ടീച്ചിംഗ് യൂണിയനും


ഇംഗ്ലണ്ടിലെ രണ്ടാമത്തെ ടീച്ചിംഗ് യൂണിയനും സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ പേ ഓഫറില്‍ സ്‌കൂളുകളുടെ ഫണ്ടിംഗ് മെച്ചപ്പെടുത്താത്ത പക്ഷം പണിമുടക്കിന് തയ്യാറാണെന്ന് എന്‍എഎസ്‌യുഡബ്യുടി അറിയിച്ചു. ജൂണിലെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ സ്‌കൂള്‍ ബജറ്റ് ടോപ്പ്-അപ്പ് ചെയ്യാത്ത ഏത് പേ ഓഫറും തള്ളിക്കളയാനാണ് യൂണിയന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് വോട്ട് ചെയ്തത്.

ഇതുണ്ടായാല്‍ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങളുടെ അടിയന്തര ബാലറ്റ് നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ടീച്ചിംഗ് വിഭാഗത്തിലെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്ന എന്‍എഎസ്‌യുഡബ്യുടിയും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും ചേര്‍ന്ന് സമരത്തിന് ഇറങ്ങിയാല്‍ സ്‌കൂളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അടച്ചിടേണ്ടതായി വരും.

ഇതോടെ 2025-26 വര്‍ഷത്തെ പേ അവാര്‍ഡില്‍ അധിക ഫണ്ടിംഗ് നേടുകയെന്ന സമ്മര്‍ദമാണ് എഡ്യുക്കേഷന്‍ സെക്രട്ടറി നേരിടുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ പണിമുടക്ക് നേരിടേണ്ടി വരികയും ചെയ്യും. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച 2.8% ശമ്പളവര്‍ധന എന്‍ഇയു നേരത്തെ തള്ളിയിരുന്നു. സമരം ആഗ്രഹിച്ചിരുന്നില്ലെങ്കിലും പണപ്പെരുപ്പമുയരുന്നതോടെ ആനുപാതികമായ ശമ്പള വര്‍ധനവ് നല്‍കണമെന്ന് യൂണിയന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് വലിയ തലവേദനയാകുകയാണ് യൂണിയനുകളുടെ പ്രതിഷേധം. വില വര്‍ദ്ധനവും ജീവിത ചെലവും താങ്ങാനാകുന്നില്ലെന്നാണ് അധ്യാപകരും പറയുന്നത്. ജോലിയ്ക്ക് വേണ്ട വേതനം അധ്യാപകര്‍ക്കില്ലെന്നും വന്‍ തോതില്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന ജോലിയാണ് അധ്യാപന മേഖലയെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions