യു.കെ.വാര്‍ത്തകള്‍

ബ്രാഡ്‌ഫോര്‍ഡ് മലയാളി സജി ചാക്കോ ഹൃദയാഘാതം മൂലം അന്തരിച്ചു

ലണ്ടന്‍: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു മരണവാര്‍ത്ത. ബ്രാഡ്‌ഫോര്‍ഡ് മലയാളി സജി ചാക്കോ (50) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ലീഡ്‌സിലെ എല്‍ജിഐ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.

രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബ്രാഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.


രണ്ടു വര്‍ഷം മുന്‍പ് ആണ് ബംഗളൂരുവില്‍ നിന്ന് സജി ചാക്കോ യുകെയിലെത്തുന്നത്. ഭാര്യ ജൂലി ബ്രാഡ്‌ഫോര്‍ഡ് ബിആര്‍ഐ ഹോസ്പിറ്റലില്‍ നഴ്‌സാണ്. ഇവര്‍ക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംസ്കാരം പിന്നീട്.


ബ്രാഡ്‌ഫോര്‍ഡിലെ മലയാളി സമൂഹം കുടുംബത്തിന് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ട്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions