ലണ്ടന്‍ മലയാളിയായ യുവതി സൂര്യയുടെ ഭര്‍ത്താവ് മുകേഷ് (37) സൗദിയില്‍ മരിച്ച നിലയില്‍. അല്‍കോബാര്‍, തുഖ്ബയിലെ താമസ സ്ഥലത്താണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ കണ്ണന്‍വേലിക്കല്‍ ഹൗസില്‍ മുകേഷ് കുമാറാണ് മരിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി പ്രവാസിയാണ് മുകേഷ്. വിവിധ വിദേശ രാജ്യങ്ങളില്‍ വെതര്‍ഫോര്‍ഡ് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 2020 മുതലാണ് സൗദിയില്‍ ജോലി ചെയ്തിരുന്നത്.
മുകേഷ് - സൂര്യ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. മടത്തോലില്‍ രമേശന്‍ നായര്‍- ഉഷദേവി എന്നിവരാണ് മാതാപിതാക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി അല്‍കോബാര്‍ വെല്‍ഫെയര്‍വിങ് ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.