യു.കെ.വാര്‍ത്തകള്‍

പിതാവിന് പിന്നാലെ ഭര്‍ത്താവും ഓര്‍മ്മയായി; വിനു കുമാറിന്റെ വേര്‍പാടില്‍ തകര്‍ന്ന് സന്ധ്യ

പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കവേ യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തിരുന്നത് വിധിയുടെ ക്രൂരത. പിതാവിനു പിന്നാലെ സന്ധ്യയുടെ ഭര്‍ത്താവും ഓര്‍മ്മയായിരിക്കുകയാണ്. സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും സമീപകാലത്തു യുകെയില്‍ എത്തിയത്.

കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കാതെയായിരുന്നു സന്ധ്യ യുകെ മലയാളി ആകുന്നത്. രണ്ടു മാസം മുന്‍പ് നടന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സന്ധ്യ കേരളത്തില്‍ എത്തി മടങ്ങിയിരുന്നു.
അവിശ്വാസ വോട്ടില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തു നാട്ടില്‍ നിന്നും എത്തിയത് തീര്‍ത്തും സങ്കടകരമായ വാര്‍ത്ത ആയിരുന്നു. പിതാവിന്റെ മരണമാണ് ഒരു മാസം മുന്‍പ് സന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്നും കരകയറും മുന്‍പേ ഭര്‍ത്താവും.

വിനുകുമാറിന്റെ അച്ഛന്‍ നേരത്തെ മരണമടഞ്ഞെങ്കിലും അമ്മ ജീവിച്ചിരിപ്പുണ്ട്. സഹോദരങ്ങള്‍ അടക്കം ഉള്ളവര്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സന്ധ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നാട്ടിലുള്ള ബന്ധുക്കള്‍.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions