യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ മാരത്തണ്‍ ഞായറാഴ്ച, ഇത്തവണ പങ്കെടുക്കുന്നത് 56,000 പേര്‍

ലണ്ടന്‍: പ്രശസ്തമായ ലണ്ടന്‍ മാരത്തോണിന്റെ 45-ാം എഡിഷന്‍ ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേര്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കും. ഓരോ വര്‍ഷവും നിരവധി റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില്‍ ന്യൂയോര്‍ക്ക്, പാരിസ് മാരത്തോണുകളില്‍ കുറിച്ച റെക്കോഡുകള്‍ പഴങ്കഥയാകുമെന്ന് കരുതുന്നു. ഗ്രീനിച്ച് പാര്‍ക്കില്‍നിന്ന് ആരംഭിച്ച് ബക്കിങ്ഹാം പാലസ് വഴി ലണ്ടന്‍ മാളിനു മുന്നില്‍ അവസാനിക്കുന്ന മാരത്തോണില്‍ ഓട്ടക്കാര്‍ 26.2 മൈല്‍ ദൂരം താണ്ടും. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, ബിഗ്‌ബെന്‍ വഴിയാണ് മാരത്തോണ്‍ കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ മാരത്തോണ്‍ കാണാന്‍ തടിച്ചുകൂടും. ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.

പതിവുപോലെ കെനിയന്‍ ഓട്ടക്കാര്‍ ഇക്കുറിയും വിജയസാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്. വിജയികള്‍ക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനുപുറമെ രണ്ടു മണിക്കൂര്‍ രണ്ടു മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന പുരുഷന്മാര്‍ക്കും രണ്ടു മണിക്കൂര്‍ 15 മിനിറ്റില്‍ താഴെ ഓടിയെത്തുന്ന വനിതകള്‍ക്കും 112,000 പൗണ്ട് ബോണസ് നല്‍കും. മുന്‍ ക്രിക്കറ്റ് താരങ്ങളായ ആന്‍ഡ്രൂ സ്‌ടോസ്, അലിസ്റ്റര്‍ കുക്ക്, കൊമീഡിയന്‍ രമേഷ് രംഗനാഥന്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ജാക്ക് വില്‍ഷെയര്‍, ജോണ്‍ ടെറി, ലിയോനാഡോ ബൊനൂച്ചി തുടങ്ങിയ സെലിബ്രിറ്റികളും ഇത്തവണ മാരത്തണില്‍ പങ്കെടുക്കുന്നുണ്ട്.

840,318 അപേക്ഷകരാണ് ഇക്കുറി ഓട്ടത്തിനായി റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍നിന്ന് നറുക്കെടുത്താണ് 56,000 പേരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഏകദിന ഫണ്ട് റെയ്‌സിങ് ഇവന്റായ ലണ്ടന്‍ മാരത്തോണ്‍ ഇതിനോടകം 1.3 ബില്യന്‍ പൗണ്ട് വിവിധ ചാരിറ്റികള്‍ക്കായി സമാഹരിച്ചിട്ടുണ്ട്. ഇത്തവണ ഓടുന്ന 103 ഓട്ടക്കാര്‍ 87 പുതിയ ഗിന്നസ് റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. രാവിലെ 08:50ന് ആരംഭിക്കുന്ന മാരത്തോണ്‍ 11:30ന് അവസാനിക്കും. ഞായറാഴ്ച ലണ്ടനില്‍ മികച്ച കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. തെളിഞ്ഞ ആകാശവും ചെറിയ കാറ്റും 13 ഡിഗ്രി ചൂടുമാണ് നിലവിലെ പ്രവചനം. ഉച്ചയോടെ 21 ഡിഗ്രി വരെ താപനില ഉയരുമെന്നും കരുതുന്നു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions