യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ തീരുവകള്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സഖ്യകക്ഷിയായിരുന്നിട്ട് കൂടി യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചാ ആഘാതം നല്‍കുന്നതായിഷോക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുകെ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യോഗങ്ങള്‍ക്കായി വാഷിംഗ്ടണിലെത്തിയ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും വളര്‍ച്ചാ ഷോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബെയ്‌ലി വ്യക്തമാക്കി. ഐഎംഎഫ് യുകെയുള്ള 2025-ലെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 1.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. താരിഫുകള്‍ പ്രഖ്യാപിക്കുന്നത് മുന്‍പ് കണക്കാക്കിയതിലും താഴേക്ക് വളര്‍ച്ച പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.

ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തില്‍ എത്തിയത് മുതല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലയുറപ്പിക്കാനാകാത്ത സ്ഥിതിയിലാണ്. ദേശീയ ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക് എത്തുകയും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെട്ടടങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ദൃശ്യമായത്.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നെഗറ്റീവ് കാഴ്ചപ്പാടാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നിരുന്നാലും ഫെബ്രുവരിയില്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചുവന്നത് ആശ്വാസമായിരുന്നു. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങള്‍ ഇത് അട്ടിമറിക്കുകയാണ്.

സാഹചര്യം പ്രതികൂലമാണെങ്കിലും പണപ്പെരുപ്പം ഉയര്‍ന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്നു തവണയെങ്കിലും കുറയ്ക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.
വെള്ളത്തിനും ഊര്‍ജ്ജനിരക്കും വര്‍ദ്ധിക്കുമ്പോള്‍ പണപ്പെരുപ്പം താഴാന്‍ സാധ്യതയില്ല. 3.1 ശതമാനമാകും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് പ്രവചനം. യുഎസിന്റെ വ്യാപാര താരിഫുകളും യുകെയെ ബാധിക്കുന്നുണ്ട്. എന്നാല്‍ വലിയ തിരിച്ചടിയാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്.

ഏതായാലും പലിശനിരക്ക് കുറഞ്ഞാല്‍ അത് വലിയൊരു ശതമാനം ജനങ്ങള്‍ക്കും ആശ്വാസമാകും. ഇത്തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചനങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. പലിശ നിരക്ക് കുറയുന്നത് മോര്‍ട്ട്ഗേജുകാര്‍ക്ക് ആശ്വാസമാകും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions