യു.കെ.വാര്‍ത്തകള്‍

ട്രെയിനില്‍ വയോധികരെ ആക്രമിച്ച പെണ്‍കുട്ടികളുടെ സംഘത്തെ തെരഞ്ഞ് പൊലീസ്


തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിലില്‍. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു.

ആദ്യ സംഭവം രാത്രി 9.30ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനിലേക്ക് പോകുകയായിരുന്ന വയോധികന് നേരെയായിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നു.ഒരു മണിക്കൂറിന് ശേഷം രാത്രി 11 മണിയോടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് എറിത്തിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയ്‌നിലും വയോധികന് നേരെ അക്രമം നടത്തി.

പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു. സഹായിക്കാനെത്തിയ മറ്റൊരു സ്ത്രീ യാത്രക്കാരിയേയും അക്രമി ആക്രമിച്ചു. ഈ രണ്ട് സംഭവത്തിലും ഒരു സംഘം തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അഭ്യര്‍ത്ഥിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions