യു.കെ.വാര്‍ത്തകള്‍

ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന; ആഴ്ചയില്‍ 433 അക്രമങ്ങള്‍

യുകെയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന. ആംബുലന്‍സ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങള്‍ റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെയാണ് ഈ ആശങ്ക വ്യാപിക്കുന്നത്. ഗുരുതരമായ അക്രമങ്ങളും, കൈയ്യേറ്റങ്ങളും, ചൂഷണശ്രമങ്ങളും ഉള്‍പ്പെടെയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.

ഈ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ മേധാവികള്‍ സമ്മതിക്കുന്നു. 2024-25 വര്‍ഷത്തില്‍ പാരാമെഡിക്കുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 22,536 ആണ്. 2023-24 വര്‍ഷത്തെ 19,633 കേസുകളില്‍ നിന്നും 15 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത് പ്രകാരം ഓരോ ആഴ്ചയും 999 കോളുകളോട് പ്രതികരിക്കുന്ന പാരാമെഡിക്കുകളില്‍ 433 പേര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു. അടി, ഇടി, ചവിട്ട്, തലകൊണ്ട് ഇടിപ്പിക്കല്‍, തുപ്പല്‍, ലൈംഗിക അതിക്രമം, അസഭ്യം വിളിക്കല്‍ തുടങ്ങിയവയ്ക്കാണ് ആംബുലന്‍സ് ജീവനക്കാര്‍ ഇരകളാകുന്നത്.

എന്നാല്‍ ഈ കണക്കുകള്‍ക്ക് അപ്പുറമാണ് യഥാര്‍ത്ഥ സംഭവങ്ങളെന്ന് സീനിയര്‍ ആംബുലന്‍സ് അധികൃതര്‍ പറയുന്നു. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. വനിതാ പാരാമെഡിക്കുകളും, വനിതാ ആംബുലന്‍സ് ജീവനക്കാരുമാണ് പൊതുജനങ്ങളില്‍ നിന്നും കൂടുതലായി അക്രമം നേരിടുന്നത്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions