യു.കെ.വാര്‍ത്തകള്‍

യുകെയിലെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ വന്‍ തിരിച്ചുവരവ്


വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന യുകെയിലെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ വന്‍ തിരിച്ചുവരവ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനവ് ആണ് ചില്ലറ വില്‍പനയുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പന വര്‍ധിക്കുന്നതിന് നല്ല കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് ജനുവരിക്കും മാര്‍ച്ചിനും ഇടയിലുള്ള റീറ്റെയില്‍ സെയില്‍സ് ആണ് കുതിച്ചുയര്‍ന്നത്. വില്‍പനയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ 1.6 ശതമാനമാണ് ഉയര്‍ന്നത് . ഇത് ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വര്‍ധനവാണ്. മാര്‍ച്ചിലെ തെളിവാര്‍ന്ന കാലാവസ്ഥ പല സാധനങ്ങളുടെയും ഡിമാന്‍ഡ് കൂട്ടിയതാണ് റീറ്റെയില്‍ സെയില്‍സ് വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഭക്ഷ്യ വില്‍പനയുടെ അളവ് കുറഞ്ഞതായി ഒ എന്‍ എസിന്റെ കണക്കുകള്‍ കാണിക്കുന്നു.

എന്നാല്‍ തുടര്‍ മാസങ്ങളില്‍ വില്‍പന കുറയാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഏപ്രിലില്‍ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മാര്‍ച്ചില്‍ 0.4 ശതമാനം വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത് 0.4 ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. വസ്ത്ര, ഷൂ സ്റ്റോറുകള്‍ ഏറ്റവും ശക്തമായ വളര്‍ച്ച കൈവരിച്ചു, മുന്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പന 3.7% ഉയര്‍ന്നു.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions