യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാക് സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി


പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി. ആര്‍മി അറ്റാഷെ കേണല്‍ തൈമൂര്‍ റാഹത്ത് ആണ് ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തറക്കുമെന്ന് ആംഗ്യം കാണിച്ചത്. പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം കാണിക്കലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പാകിസ്താന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് എഴുതിയ ബാനര്‍ കെട്ടിടത്തില്‍ കെട്ടിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പതിച്ച ബോര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

ജനങ്ങള്‍ ദുഃഖത്തിലായിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംഗീതം വച്ചതിലും പാക് സൈനിക ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രവൃത്തിയിലും പ്രതിഷേധക്കാര്‍ അപലപിച്ചു. നീതിക്കു വേണ്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഉച്ചത്തില്‍ സംഗീതം വച്ച പാക് അധികൃതരുടെ നടപടി അപമാനകരമാണ്. ലോകം ദുഖിക്കുമ്പോള്‍ എംബസിയുടേത് മാന്യതയില്ലാത്ത നടപടിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക വിശദീകരണം തേടണമെന്ന് യുകെ ഭരണകൂടത്തോട് ഇന്ത്യന്‍ സമൂഹം ആവശ്യപ്പെട്ടു. യുകെയിലെ 500 ഓളം വരുന്ന ഇന്ത്യക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇന്ത്യന്‍ പതാകയും ബാനറുകളും പ്ലക്കാര്‍ഡും പിടിച്ചായിരുന്നു പ്രതിഷേധം.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions