ചരമം

ലണ്ടനില്‍ ചികിത്സയിലിരുന്ന മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി


യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി കോട്ടയം സ്വദേശിനിയായ യുവതിയുടെ വേര്‍പാട്. ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിത്യ മേരി വര്‍ഗീസ്(31) ആണ് മരണമടഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം.

കോട്ടയം വാകത്താനം , ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യയാണ്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തിയിട്ടുള്ളതിനാല്‍ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിത്യ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.

ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്ന് പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ നിത്യയ്ക്ക് ഹൈദരാബാദില്‍ വച്ചുതന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് യുകെയിലെത്തിയതിന് പിന്നാലെ സ്ഥിതി ഗുരുതരമാവുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

ലണ്ടനില്‍ നിത്യയും ഭര്‍ത്താവ് ഗ്രിഗറിയും താമസിക്കുന്ന സ്ഥലത്ത് ഇരുവരും സാമൂഹിക സാംസ്‌കാരിക പരിപാടിയില്‍ സജീവമാണ്. പെട്ടെന്നുള്ള നിത്യയുടെ വിയോഗത്തില്‍ ഞെട്ടലാണ് പ്രിയപ്പെട്ടവര്‍. പൊതു ദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍ തീരുമാനമാകുന്നുള്ളൂ.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions