സിനിമ

ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ്‌ സംവിധായകര്‍ പിടിയില്‍; 'മട്ടാഞ്ചേരി മാഫിയ' യോ?


ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഹിറ്റ് സംവിധായകര്‍ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ്‌ സിബി മലയില്‍ പ്രതികരിച്ചു. ലഹരിയില്‍ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നും സിബി മലയില്‍ പറഞ്ഞു.

കഴിഞ്ഞമാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അര്‍ധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാല്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിനിടെ സംവിധായകര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. അളവ് കുറവായതിനാല്‍ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഹൈബ്രിഡ് കഞ്ചാവ് യുവ സംവിധായകര്‍ക്ക് കിട്ടിയ വഴി വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത് എന്നും എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കെപി പറഞ്ഞു.

ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. കുറേക്കാലമായി സിനിമാലോകത്തു ചര്‍ച്ചാ വിഷയമായ 'മട്ടാഞ്ചേരി മാഫിയ' ചേരിയാണ് ഇതിനെല്ലാം പിന്നിലെന്ന് സിനിമാലോകത്തു തന്നെ സംസാരമുണ്ട്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions