സിനിമ

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി; ഷൈന്‍ എത്തിയത് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന്

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും. ആലപ്പുഴ എക്സൈസിന് മുന്‍പാകെയാണ് ഇരുവരും ഹാജരായത്. ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് ഷൈന്‍ ഹാജരായത്. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും ഷൈന്‍ നിബന്ധന വെച്ചു. താന്‍ ബെംഗളുരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണെന്നും ഉടന്‍ മടങ്ങണമെന്നുമാണ് താരം ഉദ്യോഗസ്ഥരെ അറിയിച്ചത്.

അല്പസമയം മുന്‍പാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ വിമാനമാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക.

ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും. താരങ്ങളെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കും. താരങ്ങള്‍ക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions