യു.കെ.വാര്‍ത്തകള്‍

ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ ആറ് മാസം കാക്കേണ്ട സ്ഥിതി

ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ കുറഞ്ഞത് ആറ് മാസം കാക്കേണ്ട സ്ഥിതി/ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ വെബ്‌സൈറ്റില്‍ കയറി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുന്നവര്‍ക്ക് അനന്തമായ കാത്തിരിപ്പാണ് ലഭിക്കുക.

കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തന്നെ ടെസ്റ്റ് നടത്താന്‍ ആകാത്തതിനാല്‍ പലരും എന്ന് ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കും എന്നറിയാതെ വലയുകയാണ്. ചിലരെങ്കിലും പണം മുടക്കി സ്ലോട്ടുകള്‍ ലഭ്യമാകുമ്പോള്‍ അറിയിപ്പ് തരുന്ന ആപ്പുകള്‍ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്.

യുകെയിലെ 319 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം 22 ആഴ്ചകളാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുക്കാല്‍ പങ്ക് കേന്ദ്രങ്ങളിലും ഇത് 24 ആഴ്ചകള്‍ വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 വേനല്‍ക്കാലത്തോടെ ഇത് ഏഴ് ആഴ്ചകളില്‍ താഴെയായി കുറച്ചുകൊണ്ടുവരും എന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ വാഗ്ദാനം പറയുന്നത്. എന്നാല്‍, ഇത് 2025 അവസാനത്തോടെ നടപ്പാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിനെക്കാള്‍ ക്ലേശകരമാണ് അതിനുള്ള സ്ലോട്ട് ലഭിക്കുക എന്നത് എന്നാണ് ചില പരിശീലകര്‍ പറയുന്നത്. ഡ്രൈവിംഗ് പഠിക്കുന്ന പലരും ടെസ്റ്റ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നു എന്നതാണ് സ്ലോട്ടുകള്‍ ലഭിക്കാന്‍ തടസം നേരിടുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്. എന്നാല്‍, തിയറി ടെസ്റ്റിന്റെ കാലാവധി തീരുമെന്ന ആധിയിലാണ് പലരും ടെസ്റ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നത്. ലൈസന്‍സ് എടുക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുന്നതും കാലതാമസം വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് കാലത്ത് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതാണ് തിരക്ക് കൂടാന്‍ മറ്റൊരു കാരണം.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions