യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍; ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് മാസ വാടക 1349 പൗണ്ടിലെത്തി

യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി രാജ്യത്തു വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍. ബ്രിട്ടനിലെ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് താണ്ടിയെന്നാണ് റൈറ്റ്മൂവ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് പ്രതിമാസ വാടക ഇപ്പോള്‍ 1349 പൗണ്ടിലേക്ക് എത്തിയെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ പറയുന്നത്. അതേസമയം തലസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം വട്ടവും റെക്കോര്‍ഡ് സൃഷ്ടിച്ച് പ്രതിമാസ വാടക 2698 പൗണ്ടിലുമെത്തി.

എന്നിരുന്നാലും വാടക വിപണിയില്‍ ശരാശരി നിരക്കുകള്‍ 2020 മുതലുള്ള വേഗതയില്‍ കൂടിയിട്ടില്ലെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു. കാല്‍ശതമാനം റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പരസ്യം ചെയ്തിട്ടുള്ള നിരക്കുകള്‍ കുറഞ്ഞതായും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്താക്കി. 2018 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടന് പുറത്തുള്ള വിപണിയിലേക്ക് ലിസ്റ്റ് ചെയ്യപ്പെട്ട പുതിയ പ്രോപ്പര്‍ട്ടികളുടെ നിരക്ക് 0.6 ശതമാനമാണ് വര്‍ദ്ധിച്ചത്. ലണ്ടന്‍ റെന്റ് 0.1 ശതമാനവും ഉയര്‍ന്നു. റെന്റല്‍ വിപണിയില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാകുന്നതാണ് നിരക്ക് വര്‍ദ്ധന താഴാന്‍ ഇടയാക്കുന്നതെന്നാണ് കരുതുന്നത്. മാര്‍ച്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 11 ശതമാനമാണ് വര്‍ദ്ധന.

വാടകക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമാവധിയിലേക്ക് വാടക നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് വാടക വര്‍ദ്ധന മെല്ലെപ്പോക്കിലേക്ക് നീങ്ങുന്നത് സൂചിപ്പിക്കുന്നത്. 2020 മുതല്‍ വാടക നിരക്കുകളില്‍ 40 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. ഇത് മൂലം വാടകയ്ക്ക് ആളെ കിട്ടാന്‍ ഇപ്പോള്‍ ലാന്‍ഡ്‌ലോര്‍ഡ്‌സും, ഏജന്റുമാരും നിരക്ക് കുറയ്‌ക്കേണ്ട അവസ്ഥയിലാണ്.

ബ്രിട്ടനില്‍ ജോലി ചെയ്യുന്നതില്‍ നല്ലൊരു തുക വാടകയ്ക്ക് താമസിക്കുന്നതിനായി ചെലവാക്കേണ്ട അവസ്ഥയാണ്. ഒരു മോര്‍ട്ട്‌ഗേജ് എടുത്ത് ഒരു വീട് സ്വന്തമായി വാങ്ങുന്നതിനെ കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ ഈ മാനംമുട്ടെ ഉയരുന്ന വാടക നിരക്കുകള്‍ മൂലമാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions