നാട്ടുവാര്‍ത്തകള്‍

പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കല്‍: യുകെയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ നാലു മണിക്കൂര്‍ അധിക യാത്ര

ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നി പല സര്‍വീസുകളും സമയം പാലിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ ഇനി അനുമതിയില്ല. അതിര്‍ത്തി വലം വച്ചു പോകേണ്ട അവസ്ഥയാണ് വിമാനങ്ങള്‍.

കശ്മീര്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനും വ്യോമ പാത അടച്ചു പ്രതികരിക്കുകയായിരുന്നു.

വടക്കേ അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ക്ക് യൂറോപ്പിലിറക്കി ഇന്ധനം നിറക്കേണ്ട സാഹചര്യമുണ്ട്. അതിനു ശേഷമാണ് വിമാനങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നത്. നാലു മണിക്കൂറാണ് യാത്ര വൈകുന്നത്.

പാകിസ്താന്‍ വ്യോമപാത അടച്ചതോടെ ഇന്‍ഡിഗോ ചില സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡല്‍ഹിയില് നിന്ന് ഷിക്കാഗോയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. പലപ്പോഴും ഇന്ധനം നിറയ്ക്കാന്‍ ഇടയ്ക്ക് ലാന്‍ഡിങ് നടത്തേണ്ട അവസ്ഥയാണ്. ഇതു വലിയ യാത്രാ ദുരിതവും സമയ നഷ്ടവുമുണ്ടാക്കുകയാണ്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions