യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ക്ക് അഞ്ച് മിനിറ്റില്‍ ഇഞ്ചക്ഷന്‍ ചികിത്സയുമായി എന്‍എച്ച്എസ്

യൂറോപ്പില്‍ ആദ്യമായി ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനുമായി എന്‍എച്ച്എസ്. ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ചികിത്സ ഈസിയാക്കുന്നതാണ് അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ ചികിത്സ.

ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ ലഭ്യമാകുന്ന ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും.

മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ എടുത്താണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയുക. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും.

മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി- എംഎച്ച്ആര്‍എ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള നിവൊലുമാബിന് അംഗീകാരം നല്‍കി. ഐ വി ഡ്രിപ്പ് വഴി നല്‍കുന്നതിന് പകരമാണ് ഇഞ്ചക്ഷന്‍ രൂപത്തിലേക്ക് ഇത് മാറുന്നത്. ഐവി നല്‍കാന്‍ ഒരു മണിക്കൂറോളം വേണ്ടിവരും.

രോഗികള്‍ക്ക് രണ്ട് ആഴ്ച കൂടുമ്പോഴും, മാസത്തില്‍ ഓരോ തവണയും ചികിത്സ വേണ്ടിവന്നാലും ഓരോ വര്‍ഷവും വലിയ തോതില്‍ ചികിത്സയ്ക്ക് ആവശ്യം വരുന്ന സമയം ലാഭിക്കാന്‍ കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ സമയലാഭം വഴി കൂടുതല്‍ രോഗികളെ ചികിത്സിക്കാനും, ആശുപത്രിയുടെ ശേഷി സ്വതന്ത്രമാക്കി വെയ്ക്കാനും കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് കാന്‍സര്‍- നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫ പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു.

ഇഞ്ചക്ഷനിലേക്ക് മാറുന്നത് ഓരോ മാസവും 1200 രോഗികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്. പുതിയ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ചികിത്സയാണ് ലഭ്യമാകുക. മരുന്ന് നിര്‍മ്മാതാക്കളായ ബ്രിസ്റ്റോള്‍ മയേഴ്‌സ് സ്വിബ്ബുമായി വിലയുടെ കാര്യത്തില്‍ കരാറില്‍ എത്തിയതിനാല്‍ ഐവി മരുന്നില്‍ നിന്നും എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ചെലവും കൂടുന്നില്ല.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions