യു.കെ.വാര്‍ത്തകള്‍

റിഫോം യുകെയുടെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍

ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്.

നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ്. വിസാ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് ഗവണ്‍മെന്റ് നിലപാട്. 2024-ല്‍ യുകെയില്‍ അഭയാര്‍ത്ഥിത്വം തേടിയ 108,000 പേരില്‍, 16,000 പേര്‍ക്ക് സ്റ്റുഡന്റ് വിസ ഉണ്ടായിരുന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍.

സിസ്റ്റം ആളുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറയുന്നു. ഇമിഗ്രേഷന്‍ നയങ്ങള്‍ മാസങ്ങളായി ചര്‍ച്ചയിലാണെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ പറയുന്നുണ്ട്. എന്നാല്‍ റിഫോം തെരഞ്ഞെടുപ്പ് വിജയം പദ്ധതികള്‍ക്ക് വേഗം കൂട്ടിയെന്നതാണ് വസ്തുത.

കുറഞ്ഞ വരുമാനം നല്‍കുന്ന ജോലികളില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ തുടരുന്നത് ബുദ്ധിമുട്ടാക്കാനും നീക്കം നടക്കുന്നുണ്ട്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റികളും ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്നുണ്ട്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions